മുംബൈ: തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ രണ്ട് ദുഃഖങ്ങൾ മാത്രമാണുള്ളതെന്ന് ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. കുട്ടിക്കാലം മുതൽ തന്റെ ഹീറോ ആയിരുന്ന സുനിൽ ഗാവസ്കറിനൊപ്പം ഇന്ത്യക്കായി കളിക്കാനായില്ല എന്നതാണ് അദ്യത്തേത്. രണ്ടാമത്തേത് ആകട്ടെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെതിരേ കളിക്കാനായില്ല എന്നതും.
1989ലാണ് സച്ചിൻ ഇന്ത്യക്കായി രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. അതിന് രണ്ട് വർഷം മുന്പ് സുനിൽ ഗാവസ്കർ വിരമിച്ചിരുന്നു. 1991ലാണ് വിവിയൻ റിച്ചാർഡ്സ് ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ വിൻഡീസ് ഇതിഹാസത്തിനെതിരേ കളിക്കാനായില്ലെങ്കിലും കൗണ്ടിയിൽ ആ ഭാഗ്യം സിദ്ധിച്ചിരുന്നു.
രണ്ട് ദുഃഖം മാത്രം
10:48 PM May 17, 2020 | Deepika.com