സിയൂള്‍: ഫുട്ബോളിനും ബേസ്ബോളിനും പിന്നാലെ ഗോള്‍ഫ് മത്സരങ്ങളും ദക്ഷിണ കൊറിയയില്‍ തുടങ്ങി. കോവിഡ്-19ന്റെ വ്യാപനത്തെത്തുടര്‍ന്ന് മത്സരങ്ങളെല്ലാം മുടങ്ങിയിരിക്കുകയായിരുന്നു. കോവിഡ്-19ന്റെ വ്യാപനത്തെത്തുര്‍ന്ന് ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ആരംഭിക്കേണ്ട ഫുട്ബോള്‍ ലീഗും ബേസ്ബോള്‍ ലീഗും കഴിഞ്ഞ ആഴ്ചയിലാണ് പുനരാരംഭിച്ചത്.
വനിതകളുടെ ഗോള്‍ഫ് ടൂര്‍ണമെന്റായ കെഎല്പിജിഎ ചാമ്പ്യന്‍ഷിപ്പിനാണ് ഇന്നലെ തുടക്കമായത്. മൂന്നു കളിക്കാർ മത്സരത്തിനുണ്ടായിരുന്നു. മത്സരം കാണാന്‍ ആരാധകരില്ലായിരുന്നു. കളിക്കാര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചുകൊണ്ടുമാണ് ടൂര്‍ണമെന്റിനിറങ്ങിയത്. കളിക്കാരുടെ സമാഗ്രികള് വഹിക്കുന്നവര്‍ മാസ്കുകള്‍ ധരിച്ചിരുന്നു.
കൊറിയയിൽ ഗോള്‍ഫും തുടങ്ങി
11:19 PM May 14, 2020 | Deepika.com