പാരീസ്: കളിമണ്‍ കോര്‍ട്ടിലെ ഗ്രാന്‍സ് ലാം ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ കാണികളില്ലാതെ നടത്തുന്നതിനെക്കാള്‍ നല്ലത് റദ്ദാക്കുന്നതാണെന്ന് ഹെന്റി ലെകോന്ത്.
അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നതില്‍ എനിക്ക് ഒട്ടും താത്പര്യമില്ലെന്ന് ലെകോന്ത് പറഞ്ഞു. 1988ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ മാറ്റ്സ് വിലാന്ഡറിനോട് ലെകോന്ത് തോറ്റിരുന്നു.
കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ മേയ് 24 മുതല്‍ ജൂണ്‍ ഏഴ് വരെയുള്ള തീയതില്നിന്ന് സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 4 വരെയായി ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന് മാറ്റിയിരുന്നു.
കാണികളില്ലാത്ത ഫ്രഞ്ച് ഓപ്പണിനെക്കാള് നല്ലത് റദ്ദാക്കുന്നത്: ലെകോന്ത്
11:19 PM May 14, 2020 | Deepika.com