വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ബിൽ ക്ലിന്റണും മോനിക്ക ലെവിൻസ്കിയുമായുള്ള ബന്ധം സംബന്ധിച്ച രഹസ്യതെളിവ് ശേഖരിച്ച ലിൻഡാ ട്രിപ്പ് (70) നിര്യാതയായി. പാൻക്രിയാസിലെ കാൻസർ ബാധയെത്തുടർന്നു ചികിത്സയിലായിരുന്നു.
അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ പബ്ലിക് അഫയേഴ്സ് സ്പെഷലിസ്റ്റായി ട്രിപ്പ് ജോലി നോക്കുന്പോൾ ലെവിൻസ്കിയും അവിടെ ജോലിക്കാരിയായി എത്തി. ഇരുവരും മിത്രങ്ങളായി. താൻ വൈറ്റ് ഹൗസിൽ ഇന്റേൺ ആയി ജോലി നോക്കുന്പോൾ പ്രസിഡന്റ് ക്ലിന്റണുമായി ബന്ധപ്പെട്ടത് ലെവിൻസ്കി, ട്രിപ്പിനെ അറിയിച്ചു. ട്രിപ്പ് അതിന്റെ കഥ മുഴുവൻ ലെവിൻസ്കിയെക്കൊണ്ടു പറയിച്ച് ടേപ്പ് ചെയ്തു. പിന്നീട് ക്ലിന്റണെതിരായ ആരോപണം അന്വേഷിച്ച കെന്നത്ത് സ്റ്റാറിനു ട്രിപ്പ് ടേപ്പ് കൈമാറി. ഈ തെളിവ് 1998-ൽ ക്ലിന്റണെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്കും വഴിയൊരുക്കി. ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് ആരോപണങ്ങൾ തള്ളി ക്ലിന്റണെ രക്ഷപ്പെടുത്തി.
ക്ലിന്റനുശേഷം പ്രസിഡന്റായ ജോർജ് ബുഷിന്റെ കാലത്തു ട്രിപ്പിനെ പെന്റഗണിൽനിന്നു പിരിച്ചുവിട്ടു. ഇതിനെതിരേ കേസ് നടത്തി നഷ്ടപരിഹാരവും പ്രൊമോഷനും ട്രിപ്പ് നേടി. 2001-ൽ ട്രിപ്പ് സ്തനാർബുദത്തിനു ചികിത്സ നടത്തിയിരുന്നു.