റോം: ഇറ്റലിയിൽ കൊറോണ ബാധിച്ച രണ്ടു മാസം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചു. ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയായിരുന്നു ഇവൾ. തെക്കൻ നഗരമായ ബാരിയിൽ മാർച്ച് പതിനെട്ടിനാണ് കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലാക്കിയത്. അമ്മയ്ക്ക് ന്യൂമോണിയയും ഉണ്ടായിരുന്നു. ഇരുവരും സുഖംപ്രാപിച്ച് ആശുപത്രിവിട്ടു.