മുംബൈ: മഹാരാഷ്ട്രയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 162 പുതിയ കേസുകൾ. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1346 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച കേസുകളിൽ 143 എണ്ണം മുംബൈയിലാണ്. മഹാരാഷ്ട്രയിൽ 72 പേരാണു മരിച്ചത്.
ഗുജറാത്തിൽ 55
അഹമ്മദാബാദ്: ഗുജറാത്തിൽ ഒറ്റ ദിവസം 55 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 241 ആയി. 17 പേരാണു മരിച്ചത്.
അതേസമയം, ജാർഖണ്ഡിൽ ഇന്നലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ബൊക്കാറോ ജില്ലയിൽ എഴുപത്തിരണ്ടുകാരനാണു മരിച്ചത്.