ഭുവനേശ്വർ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 30 വരെ നീട്ടാൻ ഒഡീഷ സർക്കാർ തീരുമാനിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂൺ17നു ശേഷം തുറക്കുമെന്നു മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിനുശേഷം മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ സംസ്ഥാനത്തേക്കുള്ള ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കണമെന്നു കേന്ദ്ര ത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പട്നായിക് പറഞ്ഞു.