മൈസൂർ:കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ മൈസൂറിലുള്ള ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (എഐഎഎസ്എച്ച്) സ്റ്റൈപ്പൻഡോടെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കാൻ അവസരം. ശ്രവണ വൈകല്യമുള്ളവരെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കാനുമുള്ള കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.
അന്താരാഷ്ട്ര നിലവാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്സുകൾ പൂർത്തിയക്കുന്നവർക്ക് ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യതകളുണ്ട്.
എഐഎഎസ്എച്ച് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ജബൽപൂരിലെ നേതാജി സഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളജ് (എൻഎസ്സിബിഎംസി), ഇംഫാലിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (ആർഐഎംഎസ്) എന്നീ സ്ഥാപനങ്ങളിലും അഡ്മിഷൻ നടത്തുന്നുണ്ട്. ഓണ്‍ലൈനായിട്ടാണ് അപേക്ഷ.
നാലു വർഷത്തെ ബിഎഎസ്എൽപി (ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി): ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ 68 സീറ്റുകളാണുള്ളത്. എൻഎസ്സിബിഎംസി, ആർഐഎംഎസ് എന്നിവിടങ്ങളിൽ 10 സീറ്റുകൾ വീതമാണുള്ളത്. പ്രതിമാസം 800 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഓണ്‍ലൈനായി ഏപ്രിൽ 29നകം അപേക്ഷിക്കണം.
രണ്ടു വർഷത്തെ എംഎസ്സി (ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി): രണ്ടു കോഴ്സുകൾക്കും കൂടി 36 സീറ്റുകൾ വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 29. പ്രതിമാസം 1300 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. മേയ് 15 നു മൈസൂറിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.
പിജി ഡിപ്ലോമ: ഓഗ്മെന്േററ്റീവ് ആൻഡ് ഓൾട്ടർനേറ്റീവ് കമ്യൂണിക്കേഷൻ, ക്ലിനിക്കൽ ലിംഗ്വിസ്റ്റിക്സ് ഫോർ സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഫോറൻസിക് സ്പീച്ച് സയൻസ് ആൻഡ് ടെക്നോളജി, ന്യൂറോ ഓഡിയോളജി കോഴ്സുകളുടെ ദൈർഘ്യം ഒരു വർഷമാണ്.
12 സീറ്റുകൾ വീതമാണുള്ളത്. പ്രതിമാസം 650 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
റിഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണു ഡിപ്ലോമ കോഴ്സുകൾക്ക് അഡ്മിഷൻ. മേയ് 20 വരെ അപേക്ഷിക്കാം.
വിവരങ്ങൾക്ക് വെബ്സൈറ്റ്: www.aiishm ys. വിലാസം: ഡയറക്ടർ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, മാനസ ഗംഗോത്രി, മൈസൂർ- 570 006. 08212900007.