മെക്സിക്കോ സിറ്റി: കോവിഡ്-19 ലോകമെമ്പാടും പടര്‍ന്നുപിടിച്ചതോടെ പല രാജ്യങ്ങളിലെയും സ്റ്റേഡിയങ്ങള്‍ അടച്ചു. കളിക്കാര്‍ ഒരുമിച്ചുള്ള മത്സരങ്ങള്‍ ഇല്ലാതായി. ഇങ്ങനെയെക്കെയാണെങ്കിലും മെക്സിക്കോയുടെ പ്രധാന ഫുട്ബോള്‍ ലീഗ് കളിക്കാരുമായി ചേര്‍ന്ന് പുതിയ ഇസ്പോര്ട് ടൂര്‍ണമെന്റ് ആരംഭിച്ചിരിക്കുകയാണ്.
2020ലെ ക്ലോസിംഗ് ടൂര്‍ണമെന്റിന്റെ ഒരു പകര്പ്പാകും ഓണ്‍ലൈനിലൂടെ നടക്കുക. 17 ദിവസം നീളുന്ന മത്സരത്തില്‍ ഒരു ദിവസം ഒമ്പത് മത്സരങ്ങള്‍ ഉണ്ടാകും. ഫൈനലോടെ തന്നെ ടൂര്‍ണമെന്റ് അവസാനിക്കുകയും ചെയ്യും -ലിഗ എംഎക്സ് പറഞ്ഞു.
മെക്സിക്കോയില്‍ ഓണ്‍ലൈന്‍ ഫുട്ബോള്‍
12:13 AM Apr 09, 2020 | Deepika.com