ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 738 ആയി. ഇന്നലെ 48 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 42 പേരും നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തശേഷം തമിഴ്നാട്ടിൽ മടങ്ങിയെത്തിയവരാണ്. ഇതിൽ ഒരു മലേഷ്യൻ പൗരനും ഉൾപ്പെടുന്നു. കോവിഡ് ബാധിച്ച് ഇന്നലെ തമിഴ്നാട്ടിൽ ഒരാൾ മരിച്ചു. വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാൽപ്പത്തിയഞ്ചുകാരനാണ് ഇന്നലെ മരിച്ചത്.