കാനഡ: കോവിഡ്-19 എന്ന കൊറോണാ വൈറസ് കാനഡയിലെ നയാഗ്രയിലും ശക്തിപ്രാപിക്കുന്പോൾ മലയാളി സമൂഹത്തെ ഒന്നിച്ചു നിർത്തുവാനും ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് കൈത്താങ്ങാകുവാനും നയാഗ്ര മലയാളി സമാജത്തിന്റെ ""കൈകോർത്ത് പിടിക്കാം''പദ്ധതി. നിരവധി വ്യക്തികൾക്കും കുടുംബങ്ങൾക്കും അവശ്യ സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു. ആവശ്യമായ മുഴുവൻ തുകയും കണ്ടെത്തിയിരിക്കുന്നത് നയാഗ്ര മേഖലയിലെ മലയാളികളിൽനിന്നാണ്.
നയാഗ്ര മലയാളി സമാജത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, 50 വോളണ്ടിയേഴ്സിനെ അണിനിരത്തിയാണ് സഹായങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. നയാഗ്ര മേഖലയിലെ മലയാളി കുടുംബങ്ങൾ, വ്യക്തികൾ, പ്രായമായവർ, വിദ്യാർഥികൾ എന്നിവർക്ക് പദ്ധതിയുടെ സേവനം ലഭ്യമാകും. 1000 കിലോ അരി, 300 കിലോ പച്ചരി, 100 കിലോ പയർ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയാണു പദ്ധതിയുടെ ഭാഗമായി കോവിഡ്-19 രോഗത്താൽ ദുരിതം അനുഭവിക്കുവർക്കു വിതരണം ചെയ്യുന്നത്. നയാഗ്ര ഫാൾസ്, വെലന്റ്, സെന്റ് കാതറൈൻസ് എന്നീ മേഖലകളാക്കി തിരിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്. നയാഗ്ര മേഖലയിലെ മലയാളികളുടെ നൂറു ശതമാനം സഹകരണമാണ് പദ്ധതിയെ വിജയത്തിലെത്തിച്ചിരിക്കുന്നതെന്നു നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു.
രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ മലയാളി കുടുംബങ്ങളും വിദ്യാർഥികളും ഒറ്റപ്പെട്ട പോകുവാനുള്ള സാഹചര്യം മുന്നിൽക്കണ്ടുകൊണ്ടാണ് -കൈകോർത്ത് പിടിക്കാം- സാമൂഹ്യ സഹായ സംവിധാനം രൂപീകരിച്ചിരിക്കുന്നത്. സമൂഹത്തിനു കൈത്താങ്ങാകുവാൻ പ്രതിജ്ഞാബദ്ധരായി ടീമിലേക്ക് എത്തിയിരിക്കുന്ന എല്ലാ വോളന്റിയേഴ്സിനും നന്ദി അറിയിക്കുന്നതായി സമാജത്തിന്റെ സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ പറഞ്ഞു. സഹായങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ കമ്മിറ്റിയുമായി ബന്ധപ്പെടുക. ഇ മെയിൽ ഐഡി: ItsOurNMS @gmail.com.