കോഹ്ലിയെ ചീത്തവിളിക്കാൻ മുട്ടുവിറയ്ക്കും
11:59 PM Apr 07, 2020 | Deepika.com
സിഡ്നി: എതിർ കളിക്കാരെ സ്ളെഡ്ജിംഗിലൂടെ മാനസികമായി തളർത്താൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളെ കഴിഞ്ഞേ ലോകത്തിൽ ആരെങ്കിലുമുള്ളൂ. പക്ഷേ, ഓസീസ് താരങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരേ സ്ളെഡ്ജിംഗ് പ്രയോഗിക്കാൻ പേടിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക്. ഐപിഎലിലെ കോടികൾ കാരണമാണ് ഓസീസ് താരങ്ങൾ ഇന്ത്യൻ ക്യാപ്റ്റനെ പേടിക്കുന്നതെന്നും ക്ലാർക്ക് പറഞ്ഞു.