ന്യൂഡൽഹി: കോവിഡ്-19 വ്യാപനം മൂന്നാം ഘട്ടത്തിലേക്കു കടന്നെന്ന വാർത്തകൾ പരക്കുന്നതിനിടെ, കൊറോണ വൈറസിനു പിടികൊടുക്കാതെ രാജ്യത്തെ ചില വടക്കു കിഴക്ക് സംസ്ഥാനങ്ങൾ. നാഗാലാൻഡ്, ത്രിപുര, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്.
ആസാമിൽ 24 കേസുകളും മണിപ്പൂരിൽ രണ്ടും മിസോറാം അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ കേസും സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയോട് ചേർന്നുള്ള ഇന്ത്യൻ സംസ്ഥാനങ്ങളാണിവ.
കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര ആൻഡ് നാഗർ ഹവേലി, ഡമാൻ ഡ്യൂ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധ ആർക്കും സ്ഥിരീകരിച്ചിട്ടില്ല.