ലക്നോ: കോവിഡ്-19 ബാധിച്ച് ചികിത്സയിലിരുന്ന ബോളിവുഡ് ഗായിക കനിക കപൂർ ഇന്നലെ ആശുപത്രി വിട്ടു. രണ്ടു പരിശോധനാ ഫലങ്ങൾക്കൂടി നെഗറ്റീവ് ആയതോടെയാണ് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അവരെ ഡിസ്ചാർജ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ലണ്ടനിൽനിന്നു മുംബൈയിൽ മടങ്ങിയെത്തി 10 ദിവസത്തിനുശേഷം കഴിഞ്ഞ മാർച്ച് 20ന് ആണ് ഗായികയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചത്. സെൽഫ് ക്വാറന്റൈനിലാണെന്നതു മറച്ചുവച്ചാണ് ലക്നോയിലേക്കു പോയതെന്ന് ഗായിക സമ്മതിച്ചിരുന്നു. മനഃപൂർവം രോഗ വ്യാപനത്തിനു ശ്രമിച്ചെന്ന കുറ്റത്തിനു ഗായികയ്ക്കെതിരേ ഉത്തർപ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്.