ബൽറാംപുർ: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം രാജ്യത്തെ ജനങ്ങൾ ഐക്യദീപം തെളിക്കുന്നതിനിടെ ആകാശത്തേക്ക് വെടിയുതിർത്ത് ബിജെപി വനിതാ നേതാവ്. യുപി ബൽറാംപുരിലെ മഹിളാ മോർച്ച് ജില്ലാ പ്രസിഡന്റ് മഞജു തിവാരിയാണ് ഞായറാഴ്ച രാത്രി ഒന്പതിന് ആകാശത്തേക്കു വെടിയുതിർത്തത്. ഇവർക്കെതിരേ പോലീസ് കേസെടുത്തു.