ടൊറേന്റോ: കനേഡിയൻ നടിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഷേർളി ഡഗ്ലസ് (86) അന്തരിച്ചു. ന്യുമോണിയായായിരുന്നു കാരണം. കോവിഡുമായി ബന്ധമില്ലാത്ത രോഗബാധയായിരുന്നെന്നു മകനും നടനുമായ കീഫർ സതർലാൻഡ് അറിയിച്ചു.
കാനഡയിലെ സസ്കേച്ചവാൻ പ്രവിശ്യയുടെ പ്രധാനമന്ത്രിയായിരുന്നു ഷേർളിയുടെ പിതാവ് ടോമി ഡഗ്ലസ്. ഹോളിവുഡിലും തിളങ്ങിയ ഷേർളി സ്റ്റാൻ കുബ്രിക്കിന്റെ ലോലിറ്റയിൽ അഭിനയിച്ചിട്ടുണ്ട്. ടിവി ഫിലിമിലെ അഭിനയത്തിനു ജമിനി അവാർഡ് നേടി. പുത്രി സാറാ സതർലാൻഡും നടിയാണ്.