റിയാദ്: കോവിഡ്-19 മൂലം സൗദിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 38 ആയി. 24 മണിക്കൂറിനകം നാലു പേരാണ് മരണത്തിനു കീഴടങ്ങിയത്. 138 പേർക്കു വിവിധ പ്രവിശ്യയിൽ രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,523 ആയി. 63 പേർ രോഗമുക്തി നേടി. ആകെ 551 പേർ സുഖപ്പെട്ടു. 1,934 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.സമൂഹ വ്യാപനത്തിനു സാധ്യതയുള്ളതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സൗദി പൗരന്മാർക്കു രാജ്യത്തേക്കു തിരിച്ചെത്താൻ സഹായിക്കുന്ന പദ്ധതിക്കു സൗദി ഭരണകൂടം രൂപം നൽകി. വൈറസ് തീവ്രമായി ബാധിച്ചിട്ടുള്ള രാജ്യങ്ങളിൽ അകപ്പെട്ടിട്ടുള്ളവർക്കായിരിക്കും മുൻഗണന. അതുപോലെ ഗർഭിണികൾക്കും രോഗികൾക്കും മുതിർന്ന പൗരന്മാർക്കും ആദ്യ പരിഗണന നൽകും. ഇവർ രാജ്യത്ത് തിരിച്ചെത്തിയാൽ 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയാൻ 11,000 ഹോട്ടൽ റൂമുകൾ സജ്ജീകരിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു.