പു​​തി​​യ പ​​ദ്ധ​​തി​​യു​​മാ​​യി ഫി​​ഫ

12:09 AM Apr 07, 2020 | Deepika.com
സൂ​​റി​​ച്ച്: കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ബാ​​ധ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഫു​​ട്ബോ​​ൾ ലീ​​ഗ് സീ​​സ​​ണു​​ക​​ൾ സം​​ബ​​ന്ധി​​ച്ച് ഫി​​ഫ പു​​തി​​യ പ​​ദ്ധ​​തി രൂ​​പീ​​ക​​രി​​ക്കു​​ന്ന​​താ​​യി സൂ​​ച​​ന. 2019-20 സീ​​സ​​ണ്‍ ഇ​​തു​​വ​​രെ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഈ ​​സീ​​സ​​ണ്‍ അ​​നി​​ശ്ചി​​ത​​കാ​​ല​​ത്തേ​​ക്ക് നീ​​ട്ടാ​​ൻ ഫി​​ഫ തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. കൊ​​റോ​​ണ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഓ​​രോ രാ​​ജ്യ​​ത്തെ​​യും സീ​​സ​​ണു​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ട​​ത് എ​​പ്പോ​​ഴാ​​ണെ​​ന്ന് അ​​ത​​ത് ദേ​​ശീ​​യ ഫു​​ട്ബോ​​ൾ സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് തീ​​രു​​മാ​​നി​​ക്കാ​​മെ​​ന്ന​​താ​​കും ഫി​​ഫ​​യു​​ടെ നി​​ർ​​ണാ​​യ​​ക തീ​​രു​​മാ​​നം.

വേ​​ന​​ൽ​​ക്കാ​​ല ട്രാ​​ൻ​​സ്ഫ​​ർ ജാ​​ല​​കം നീ​​ട്ടു​​ക, ജൂ​​ണ്‍ 30നു ​​ക​​രാ​​ർ അ​​വ​​സാ​​നി​​ക്കു​​ന്ന ക​​ളി​​ക്കാ​​രു​​ടെ ക​​രാ​​ർ കാ​​ലാ​​വ​​ധി നീ​​ട്ടു​​ക എ​​ന്നി​​വ​​യും ഫി​​ഫ​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ട്. അ​​ടു​​ത്ത ര​​ണ്ട് ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ച ഒൗ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.