റിയാദ്: ഇന്നലെ അഞ്ചു പേർകൂടി മരിച്ചതോടെ സൗദി അറേബ്യയിൽ കോവിഡ് മരണം 34 ആയി. പുതുതായി 15 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 2,385 പേർക്കാണ് ഇതു വരെ രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 1,863 പേർ വിവിധ പ്രവിശ്യകളിൽ ചികിത്സയിലുണ്ട്. 488 പേർക്ക് ഭേദപ്പെട്ടു. റിയാദിൽ 588 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് റിയാദ് കഴിഞ്ഞാൽ അധികം രോഗികളുള്ളത്. കൂടാതെ ആയിരക്കണക്കിനാളുകൾ നിരീക്ഷണത്തിലുമാണ്.