ലണ്ടന്‍: അടുത്ത വര്‍ഷത്തെ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മാറ്റിവയ്ക്കേണ്ടിവന്നേക്കും. ഈ വര്‍ഷം നടക്കേണ്ട ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്കു മാറ്റിയതോടെയാണ് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ തീയതിയില്‍ മാറ്റം വരുത്തേണ്ടിവരുന്നത്.
പുതിയ തീയതിക്കായി ലോകചാമ്പ്യന്‍ഷിപ്പിന്റെ സംഘടാകരുമായി ആലോചനയിലാണെന്ന് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് പറഞ്ഞു. സ്പെയിനിലെ ഹ്യൂല്വയിലാണ് ലോക ചാമ്പ്യന്പ്പിന് വേദിയൊരുങ്ങുന്നത്. അടുത്ത വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. 2022 ലേക്കു മാറ്റാനും സാധ്യതയുണ്ട്.
അടുത്ത വര്‍ഷത്തെ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചേക്കും
12:23 AM Apr 06, 2020 | Deepika.com