ലണ്ടന്‍: കോവിഡ്-19 കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി സാമ്പത്തിക സഹായം നല്കി ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍. പുരുഷ, വനിതാ താരങ്ങള്‍ സംയുക്തമായി വേതനം കുറയ്ക്കാനും തയാറായി.
താരങ്ങള്‍ 50,0000 പൗണ്ടാണ് സംഭാവന നല്‍കിയതെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. താരങ്ങളുടെ ശമ്പളത്തില്‍നിന്ന് 20 ശതമാനം കുറവുവരുത്താനും ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നുണ്ട്്. ഇതില്‍ കളിക്കാരുടെ സംഘടനയായ പ്രഫഷണല്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനായി ബോര്‍ഡ് കാത്തിരിക്കുകയാണ്.
ബോര്‍ഡുമായി കരാറിലുള്ള താരങ്ങളുടെ ശമ്പളത്തില്‍ നിന്നും 20 ശതമാനം കിഴിച്ച് ആ തുകയാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുക. ഇത് 50,0000 പൗണ്ടാണ്. പുരുഷടീമിനെക്കൂടാതെ ഇംഗ്ലണ്ട് വനിതാ ടീമും ധനസഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. പുരുഷതാരങ്ങളെക്കാള്‍ വേതനം കുറവായ വനിതകള്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളത്തിന്റെ പങ്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാമെന്ന് അറിയിച്ചു.
കോവിഡ്-19: ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ സംഭാവന നല്കി
11:06 PM Apr 04, 2020 | Deepika.com