+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണയ്ക്കെതിരേ ദീപം തെളിക്കണമെന്നു മോദി

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ​യെ​ന്ന ഇ​രു​ട്ടി​നെ അ​ക​റ്റാ​ൻ ഏ​പ്രി​ൽ അ​ഞ്ച് രാ​ത്രി ഒ​ൻ​പ​തി​നു വീ​ട്ടി​ലെ വി​ള​ക്കു​ക​ള​ണ​ച്ച് ദീ​പ​ങ്ങ​ൾ തെ​ളി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​ൻ​പ​ത് മ
കൊറോണയ്ക്കെതിരേ ദീപം തെളിക്കണമെന്നു മോദി
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ​യെ​ന്ന ഇ​രു​ട്ടി​നെ അ​ക​റ്റാ​ൻ ഏ​പ്രി​ൽ അ​ഞ്ച് രാ​ത്രി ഒ​ൻ​പ​തി​നു വീ​ട്ടി​ലെ വി​ള​ക്കു​ക​ള​ണ​ച്ച് ദീ​പ​ങ്ങ​ൾ തെ​ളി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​ൻ​പ​ത് മി​നിറ്റു നേ​രം വീ​ടി​ന്‍റെ വാ​തി​ൽ​ക്ക​ലോ ബാ​ൽ​ക്ക​ണി​ക​ളി​ലോ നി​ന്ന് വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ക​യോ ടോ​ർ​ച്ച്, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യു​ടെ ലൈ​റ്റു​ക​ൾ തെ​ളിക്കു​ക​യോ വേ​ണം. ലോ​ക്ക് ഡൗ​ണി​നോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ചെ​ന്നും ഇ​തു രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ പൊ​തു​ജ​ന​ങ്ങ​ളോ​ടു സം​വ​ദി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ ചെ​റുവീ​ഡി​യോ​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൊ​റോ​ണ എ​ന്ന അ​ന്ധ​കാ​ര​ത്തി​ൽനി​ന്നു പ്ര​കാ​ശ​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ ന​മു​ക്കൊരു​മി​ച്ച് ഈ ​സ​മ​യം നീ​ക്കി​വ​യ്ക്കാം. എ​ന്നാ​ൽ, ഇ​തി​നാ​യി ആ​രും റോ​ഡു​ക​ളി​ൽ ഒ​ത്തു​കൂ​ട​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ വൈ​റ​സി​നെ ത​ക​ർ​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ്.

ലോ​ക്ക് ഡൗ​ണി​നോ​ട് രാ​ജ്യം ന​ന്നാ​യി സ​ഹ​ക​രി​ച്ചു. അ​തി​ൽ രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹി​കശ​ക്തി പ്ര​ക​ട​മാ​യി​രു​ന്നു. ഇ​തി​ലൂ​ടെ ന​മ്മ​ൾ ലോ​ക​ത്തി​നു മാ​തൃ​ക​യാ​യി. 130 കോ​ടി ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ ശ​ക്തി എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, വൈ​റ​സി​നെ ചെ​റു​ക്കാ​നു​ള്ള പോ​രാ​ട്ടം തു​ട​ര​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.