ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. മീരാൻ ഹൈദർ എന്ന ഗവേഷണ വിദ്യാർഥിയാണ് അറസ്റ്റിലായത്. രാഷ്ട്രീയ ജനതാദൾ യുവജന വിഭാഗത്തിന്റെ ഡൽഹി അധ്യക്ഷനാണ് മീരാൻ.