ഹോങ്കോംഗ്: 2027 ഏഷ്യന്‍ കപ്പ് ഫുട്ബോളിന് വേദിയൊരുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നതിനുള്ള സമയപരിധി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ നീട്ടി. കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് വേദിയൊരുക്കാന്‍ താത്പര്യമറിയിച്ചുള്ള രാജ്യങ്ങളുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിയത്. മാര്‍ച്ച് 31 ആയിരുന്നു എഎഫ്സി നല്കിയ അവസാന തീയതി. എന്നാല്‍ ഇത് മൂന്നു മാസം കൂടി ദീര്‍ഘിപ്പിച്ച് ജൂണ്‍ 30 വരെയാക്കി.
കോവിഡ്-19 പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കൂടുതല്‍ സമയം നല്‍കാനാണ് സമയപരിധി നീട്ടിയെന്ന് എഎഫ്സിയുടെ കുറിപ്പില്‍ പറയുന്നു.
2023 ഏഷ്യന്‍ കപ്പിന് ചൈന വേദിയാകും. 2027 ലെ ടൂര്‍ണമെന്റിന് വേദിയൊരുക്കാന്‍ സൗദി അറേബ്യ താത്പര്യമറിയിച്ചുണ്ട്. 2023 ഏഷ്യന്‍ കപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നീട്ടിയിരിക്കുകയാണ്.
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍: വേദിക്കായുള്ള സമരപരിധി നീട്ടി
11:47 PM Apr 02, 2020 | Deepika.com