ന്യൂയോർക്ക്: ജാസ് സംഗീതജ്ഞൻ എല്ലിസ് മാർസലിസ് ജൂണിയർ (85), വാലസ് റോണി (59), റോക്ക് ഗായകനും ഗാനരചയിതാവുമായ ആഡം ഷ്ലെസിംഗർ (52) എന്നിവർ കോവിഡ് മൂലം മരണമടഞ്ഞു.
ഐതിഹാസിക ജാസ് താരം മൈൽസ് ഡേവിസിന്റെ ശിഷ്യനായിരുന്നു റോണി. ദ വിസിറ്റ്, ലവ് ജോൺസ് എന്നീ ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനത്തിൽ പങ്കുവഹിച്ചു. പിയാനോ വായനക്കാരി ഗെറി അലൻ ആയിരുന്നു ഭാര്യ. രണ്ടു പുത്രിമാരുണ്ട്. 1994-ൽ ഗ്രാമി ലഭിച്ചു.
ഫൗണ്ടൻസ് ഓഫ് വെയ്ൻ എന്ന റോക്ക് ട്രൂപ്പിന്റെ സഹസ്ഥാപകനാണ് ഷ്ലെസിംഗർ. ടോം ഹാങ്ക്സിന്റെ ‘ദാറ്റ് തിംഗ് യു ഡു’വിൽ ഗാനരചയിതാവായിരുന്നു. എ കോർബർട്ട് ക്രിസ്മസ് - ദ ഗ്രേറ്റസ്റ്റ് ഗിഫ്റ്റ് ഓഫ് ഓൾ എന്ന കോമഡി ചിത്രത്തിന് 2009-ൽ ഗ്രാമി ലഭിച്ചു. മൂന്നുതവണ എമ്മി അവാർഡിനും അർഹനായി.
ലൂയിസിയണിലെ ന്യൂഓർലിയൻസുകാരനായ മാർസാലിസ് ജൂണിയറുടെ നാലു പുത്രന്മാർ ജാസ് സംഗീതത്തിൽ പ്രശസ്തരാണ്. പിയാനോ വായനക്കാരനായ മാർസാലിസ് ജൂണിയർ ദീർഘകാലം ജാസ് അധ്യാപകനായിരുന്നു.