കോട്ടയം: സംസ്ഥാന ചെസ്ചാന്പ്യൻ ടി.കെ. ജോസഫ് തറപ്പേൽ ഓർമയായിട്ട് ഇന്ന് ഒരു വർഷം. കേരളത്തിന്റെ മുൻനിരചെസ്താരമായി രണ്ടു ദശാബ്ദക്കാലം തിളങ്ങിനിന്നയാളായിരുന്നു ടി.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നു അദ്ദേഹം.
ടി.കെ. ജോസഫിന്റെ സ്മരണാർഥമുള്ള തറപ്പേൽ മെമ്മോറിയൽ ഓൾ കേരള ചെസ് ടൂർണമെന്റ് കൊറോണ വൈറസിന്റെ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ നീട്ടിവച്ചു. ഈ മാസം 25, 26 തീയതികളിൽ പാലാ ടൗൺഹാളിലായിരുന്നു നടക്കേണ്ടിയിരുന്നത്. കഴിഞ്ഞവർഷം നടന്ന പ്രഥമ ടൂർണമെന്റിൽ ഇരുനൂറ്റന്പതോളം താരങ്ങൾ പങ്കെടുത്തിരുന്നു.
ചെസ്ഗുരുവും നിരവധിഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയായ ഇദ്ദേഹം കേരളത്തിന്റെ മുൻനിര ചെസ്താരമായിതിളങ്ങിനിന്നയാളാണ്. റഷ്യൻഗ്രാന്റ് മാസ്റ്ററായ അവർബാക്കുമായി മത്സരിച്ചതോടെ അന്തർ ദേശീയതലത്തിലുള്ള ഒരു ഗ്രാന്റ് മാസ്റ്ററോട് ഏറ്റുമുട്ടുന്ന ആദ്യകേരള താരമായി ടി.കെ. ചെസ് പംക്തികൾ, നിരൂപണങ്ങൾ, ലോകചാന്പ്യൻഷിപ്പുകളുകൾ ഉൾപ്പെടെ വിവിധ മത്സരങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ടി.കെ. ജോസഫ് തറപ്പേൽ മെമ്മോറിയൽ ചെസ് ടൂർണമെന്റ് നീട്ടിവച്ചു
12:16 AM Apr 02, 2020 | Deepika.com