+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുരിതം നിറഞ്ഞ രണ്ടാഴ്ചകൾ മുന്നിലുണ്ടെന്നു ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: ആ​ധു​നി​ക അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ ച​രി​ത്ര​ത്തി​ലെ ദു​രി​ത​പൂ​ർ​ണാ​യ ര​ണ്ട് ആ​ഴ്ച​ക​ൾ വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. കോ​വി​ഡ്19 പ
ദുരിതം നിറഞ്ഞ രണ്ടാഴ്ചകൾ  മുന്നിലുണ്ടെന്നു ഡോണൾഡ് ട്രംപ്
വാ​ഷിം​ഗ്ട​ണ്‍: ആ​ധു​നി​ക അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ ച​രി​ത്ര​ത്തി​ലെ ദു​രി​ത​പൂ​ർ​ണാ​യ ര​ണ്ട് ആ​ഴ്ച​ക​ൾ വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

കോ​വി​ഡ്-19 പ​ട​ർ​ന്നു പി​ടി​ച്ച അ​മേ​രി​ക്ക​യി​ൽ വ​രും ആ​ഴ്ച​യി​ൽ 1,00,000 മു​ത​ൽ 2,40,000 വ​രെ ആ​ളു​ക​ൾ മ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

കൊ​റോ​ണ വൈ​റ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ആ​ദ്യം വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് ട്രം​പ് സ​മീ​പി​ച്ച​ത്. ഇ​തി​ൽ​നി​ന്ന് പി​ന്നോ​ട്ടു പോ​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ചു. പ​ത്തു​പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം കൂ​ട​രു​തെ​ന്നും വ​ർ​ക്ക് ഫ്രം ​ഹോം രീ​തി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബാ​റി​ലും റ​സ്റ്റ​റ​ന്‍റി​ലും പോ​ക​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​പ്രി​ൽ 30 വ​രെ നീ​ട്ടേ​ണ്ടി​വ​രു​മെ​ന്നു കൊ​റോ​ണ​വൈ​റ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി​ബ്രോ ബ്രി​ക്സ് പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ മു​ഖ​ത്ത് പ​രി​ഭ്രാ​ന്തി ക​ണ്ടു​തു​ട​ങ്ങി​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.