ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ ലോകത്തെ പല കായിക മത്സരങ്ങളും മാറ്റിവയ്ക്കുകയോ വേണ്ടെന്നുവയ്ക്കുകയോ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് എന്നു തുടങ്ങുമെന്ന് ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഐപിഎല്‍ 13-ാം പതിപ്പ് നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. ഇത് നടക്കണമെങ്കില്‍ ഐസിസി ഒക്ടോബറില്‍ നടക്കുന്ന ഐസിസി പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പ് മാറ്റിവയ്ക്കണം. ബിസിസിഐയുമായി ബന്ധപ്പെട്ടയാളാണ് ഇക്കാര്യമറിയിച്ചത്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെയാണ് ഓസ്ട്രേലിയയില്‍ ലോകകപ്പ് നടക്കുക.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയ ആറു മാസത്തേക്ക് യാത്രാവിലക്കേര്‍പ്പെടുത്താനും അതിര്‍ത്തികള്‍ അടയ്ക്കാനും തയാറാകുന്നുണ്ട്. ഇങ്ങനെ വന്നാല്‍ ലോകകപ്പ് നടക്കാനുള്ള സാധ്യത കുറവാണ്.
ട്വന്റി20 ലോകകപ്പ് നടന്നില്ലെങ്കില്‍ ഐപിഎല്‍ നടത്തും
12:11 AM Apr 01, 2020 | Deepika.com