ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി നല്കാന് കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍, വാഹന രജിസ്ട്രേഷന്, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍, എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധിയാണ് നീട്ടിയത്.