സീതാമഡി: ബിഹാറിൽ മുപ്പത്തിയാറുകാരനായ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. സീതാമഡി ജില്ലയിലെ മാധൗൽ ഗ്രാമത്തിലായിരുന്നു സംഭവം. മുംബൈയിൽനിന്നെത്തിയവരുടെ വിവരങ്ങൾ പോലീസിനു കൈമാറിയതിന്റെ പേരിലാണു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതെന്നാരോപിച്ച് ബന്ധുക്കൾ പോലീസിനു പരാതി നല്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.