സിഡ്നി: സച്ചിന് തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയുമാണ് തന്റെ കാലത്ത് കളിച്ചവരില്‍ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരെന്ന് മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന് വോണ്‍. ഇന്‍സ്റ്റഗ്രമിലൂടെ ആരാധകരുമായി സംവദിക്കുമ്പോഴാണ് സ്പിന്‍ ഇതിഹാസം ഇവരുടെ പേര് വെളിപ്പെടുത്തിയത്. ഇവര്ക്കുശേഷമേ മറ്റ് ബാറ്റ്സ്മാന്മാര് വരുകയുള്ളൂവെന്ന് വോണ്‍ പറഞ്ഞു.
ഏതു സാഹചര്യത്തിലും യോജിച്ച ബാറ്റ്സ്മാനാണ് തെണ്ടുല്ക്കറെന്നും ലാറയാണെങ്കില് വന്‍ സ്കോറുകള്‍ പിന്തുണരുമ്പോള് ആക്രമണകാരിയാകുന്ന ബാറ്റ്സ്മാനാണെന്നും ഓസീസ് മുന്‍ താരം പറഞ്ഞു.
ഇവരില്‍ ആരാണ് ഏതു സാഹചര്യത്തിലും മികച്ച ബാറ്റ്സ്മാന് ആരെണെന്നു ചോദിച്ചാല്‍ അതിന് തെണ്ടുല്‍ക്കറെയാകും തെരഞ്ഞെടുക്കുക. എന്നാല്‍ അവസാന ദിവസം 400 റണ്‍സ് പിന്തുടരുമ്പോള് ലാറയെ തീര്‍ച്ചയായും തെരഞ്ഞെടുക്കും വോണ്‍ പറഞ്ഞു.
200 ടെസ്റ്റില്‍ 53.78 ശരാശരിയില്‍ 15,921 റണ്‍സ് നേടിയിട്ടുണ്ട്. 463 ഏകദിനങ്ങളില്‍ 44.83 ശരാശരിയില്‍ 18,426 റണ്‍സും സച്ചിന്റെ പേരിലുണ്ട്. രണ്ടു ഫോര്‍മാറ്റിലുമായി 100 അന്താരാഷ് ട്ര സെഞ്ചുറികള്‍ സഹിതം ഏറ്റവും കൂടുതല്‍ റണ്‍സും താരത്തിന്റെ പേരിലാണ്.
131 ടെസ്റ്റുകളില്‍ 52.88 ശരാശരിയില്‍ 11,953 റണ്‍സ് ആണ് ലാറയുടെ പേരില്‍. 299 ഏകദിനങ്ങളില്‍ 19 സെഞ്ചുറിയും 63 അര്‍ധ സെഞ്ചുറിയുമുള്ള വിന്‍ഡീസ് താരം 10,405 റണ്‍സ് നേടിയിട്ടുണ്ട്.
സച്ചിനും ലാറയും മികച്ച ബാറ്റ്സ്മാന്മാര്: ഷെയ്ന് വോണ്‍
11:49 PM Mar 30, 2020 | Deepika.com