മുംബൈ: ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിനു തുല്യം ഇതുവരെ ഒരു ലോകകപ്പ് പോലും നേടാനാകാത്ത ഇന്ത്യന്‍ വനിതാ ടീം പ്രതിഫലം ആവശ്യപ്പെടുന്നത് എങ്ങനെയെന്ന് വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ അന്‍ജും ചോപ്ര.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തുല്യ പ്രതിഫലമെന്ന ആവശ്യം എങ്ങനെയാണ് ഇത്ര വലിയ ചര്‍ച്ചയാകുന്നതെന്ന് മനസിലാകുന്നില്ലെന്നും അന്‍ജും ചോപ്ര പറഞ്ഞു. ഇക്കഴിഞ്ഞ വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ കടന്നതിനു പിന്നാലെയാണ് പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ ശമ്പളമെന്ന ആവശ്യം വീണ്ടും ശക്തമായത്. ഓസ്ട്രേലിയയില്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ ശമ്പളം ലഭിക്കുന്ന സാഹചര്യത്തിലാണ് ഇവിടെയും സമാനമായ ആവശ്യം ഉയര്‍ന്നത്.
‘’ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതെങ്ങനെയാണ് ഇത്ര വലിയ ചര്‍ച്ചയായതെന്ന് എനിക്ക് മനസിലാകുന്നില്ല. നമ്മള് ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇതുവരെ ഒരു ലോകകപ്പ് നേടിയിട്ടില്ല. മറിച്ച് പുരുഷ ടീം നേടിയിട്ടുണ്ട്’’ – അന്‍ജും ചോപ്ര ചൂണ്ടിക്കാട്ടി.
ഒരു ലോകകപ്പ് കിട്ടിയിട്ട് തുല്യ ശമ്പളം ചോദിക്കാം: അന്‍ജും ചോപ്ര
11:49 PM Mar 30, 2020 | Deepika.com