ലക്നോ: ലോക്ക് ഡൗണിനെത്തുടര്‍ന്ന് അതിര്‍ത്തി ജില്ലകളില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ യുപി സര്‍ക്കാര്‍ 1000 ബസുകള്‍ ഏര്‍പ്പെടുത്തി. ലോക്ക്ഡൗണിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമായതോടെയാണു തൊഴിലാളികള്‍ കൂട്ടമായി യുപിയിലേക്കു മടങ്ങാന്‍ തുടങ്ങിയത്.
നോയിഡ, ഗാസിയാബാദ്, അലിഗഡ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തൊഴിലാളികള്‍ തമ്പടിച്ചിരുന്നത്. അനേകം തൊഴിലാളികള്‍ കാല്‍നടയായി യാത്ര ആരംഭിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രാസൗകര്യം ഒരുക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിക്കുകയായിരുന്നു. രാത്രിയില്‍ത്തന്നെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ തുടങ്ങിയവരെ ബന്ധപ്പെട്ട് ഗതാഗതസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കാണ്‍പുര്‍, വാരാണസി, ഗോരഖ്പുര്‍, ഫൈസാബാദ്, ബസ്തി, അമേഠി, സുല്‍ത്താന്‍പുര്‍, റായ്ബറേലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകള്‍ പുറപ്പെട്ടു.