മുംബൈ: 13-ാം പതിപ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന് തുടങ്ങുമെന്നത് അനിശ്ചിതത്വത്തിലായതോടെ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയും അനിശ്ചിതത്വത്തിൽ. കോവിഡ് 19 പടരുന്നതോടെ ഇന്ത്യയിലെ എല്ലാ കായിക മത്സരങ്ങളും മാറ്റിവച്ചിരിക്കുകയാണ്.
ഐപിഎല്‍ നടന്ന് ധോണി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനവും നടത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമില്‍ സ്ഥാനം പിടിക്കാനുള്ള അവസരമുണ്ടായിരുന്നു. ലോകകപ്പിലൂടെതന്നെ ധോണിക്ക് തന്റെ തിളക്കമാര്‍ന്ന കരിയറിന് വിരാമവുമിടാമായിരുന്നു. 2007ൽ നടന്ന ആദ്യ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ധോണിയായിരുന്നു നായകന്.
ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ധോണി ഇന്ത്യന്‍ ടീമിലെത്തുമെന്ന് താരത്തിന്റെ കുട്ടിക്കാല പരിശീലകന് കേശവ് രഞ്ജന്‍ ബാനര്‍ജി പറഞ്ഞു. ധോണി സ്ഥാനം നേടുമോയെന്ന കാര്യം തീര്‍ച്ചയായും ബുദ്ധിമുട്ടാണ്. എന്നാല്‍ അദ്ദേഹത്തിന് ടീമില്‍ സ്ഥാനമുണ്ടാകുമെന്ന് തന്റെ ആറാമിന്ദ്രിയം പറയുന്നു. അത് ധോണിയുടെ അവസാനത്തെ അന്താരാഷ് ട്ര ക്രിക്കറ്റ് ടൂര്ണമെന്റുമാകും -ബാനര്‍ജി പറഞ്ഞു.
ഐപിഎല്‍ നീളുന്നതോടെ ധോണിയുടെ ഭാവി തുലാസിലാകും
11:59 PM Mar 28, 2020 | Deepika.com