ന്യൂഡല്‍ഹി: കോവിഡ്-19 മഹാമാരിയെക്കുറിച്ചുള്ള എഎഫ്സിയുടെ ബോധവത്കരണ വീഡിയോയില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന് ബൈച്ചുംഗ് ബൂട്ടിയ. എഎഫ്സിയുടെ ബ്രേക് ദ ചെയ്ന്‍ കാംപയിനില്‍ ഏഷ്യന്‍ ഫുട്ബോളിലെ പല പ്രമുഖരുമുണ്ട്. എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും പ്രചോദനാത്മകമായ സന്ദേശങ്ങളും ആരോഗ്യം സംരക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങളും ഇവര്‍ വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്.
എഎഫ്സിയുടെ ബ്രേക് ദ ചെയിന്‍ കാംപയിന് വീഡിയോയില്‍ ഇന്ത്യന്‍ ഇതിഹാസം ബൂട്ടിയയെക്കൂടാതെ 2018ലെ എഎഫ്സി വിമന്‍സ് പ്ലയര്‍ ഓഫ് ദ ഇയര്‍ ചൈനയുടെ വാംഗ് ഷുവാംഗ്, 2016ലെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് നേടിയ ജിയോന്‍ബുക് ഹ്യുണ്ടായി മോട്ടോഴ്സ് ടീമിലെ ലീ ഡോംഗ് ഗൂക്, ഓസ്ട്രേലിയയുടെ സമാന്ത കെര്‍ എന്നിവരുള്‍പ്പെടെ ഏഷ്യന്‍ ഫുട്ബോളിലെ അമ്പതിലേറെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ടെന്ന് എഎഫ്സി അറിയിച്ചു.
എഎഫ്സിയുടെ ബോധവത്കരണ വീഡിയോയില്‍ ബൂട്ടിയ
11:59 PM Mar 28, 2020 | Deepika.com