മംഗളൂരു: കർണാടകയിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്-19 സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ദക്ഷിണ കന്നഡ ജില്ലയിൽപ്പെട്ട ബണ്ട്വാൾ താലൂക്കിലെ സാജിപനാഡു ഗ്രാമത്തിലെ കുഞ്ഞിനാണു രോഗം സ്ഥിരീകരിച്ചത്. പനിയും ശ്വാസതടവും അനുഭവപ്പെട്ടതിനെത്തുടർന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. രക്ത-സ്രവ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.
കുട്ടിയുടെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ കോവിഡ് ബാധിച്ചിട്ടില്ലെന്നു മാത്രമല്ല, ഇവരാരും സമീപകാലത്ത് വിദേശരാജ്യങ്ങളൊന്നും സന്ദർശിച്ചിട്ടുമില്ല. കുട്ടിയുടെ കുടുംബാംഗങ്ങൾ അടുത്തയിടെ ഇവരുടെ കാസർഗോട്ടുള്ള ബന്ധുവീട്ടിൽ പോയിരുന്നു. കുട്ടിയെ ബണ്ട്വാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ ആറു കുടുംബാംഗങ്ങളെ വീട്ടിൽ സ്വയം നിരീക്ഷണത്തിലാക്കി. അടുത്ത ഏതാനും ബന്ധുക്കളോടും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. സാജിപനാഡു ഗ്രാമം ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ഗ്രാമത്തിലേക്കുള്ള സന്ദർശനവും ഗ്രാമവാസികൾ പുറത്തുപോകുന്നതും കർശനമായി നിരോധിച്ചു.