ലക്നോ: സമാജ്വാദി പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ബേനി പ്രസാദ് വർമ (80) അന്തരിച്ചു. ലക്നോയിലെ സ്വകാര്യാശുപത്രിയിൽ ഇന്നലെ രാത്രി ഏഴിനായിരുന്നു അന്ത്യം. എച്ച്.ഡി. ദേവഗൗഡ സർക്കാരിൽ 1996 മുതൽ 98 വരെ ടെലികോം മന്ത്രാലയത്തിന്റെ ചുമതല വഹിച്ചു. തുടർന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയിലും അംഗമായിരുന്നു.