ന്യൂഡൽഹി: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവശ്യസേവന മേഖലയിലെ ദിവ്യാംഗൻ വിഭാഗക്കാരെ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര പഴ്സണേൽ മന്ത്രാലയം. എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഇക്കാര്യം മനസിൽ സൂക്ഷിച്ചായിരിക്കണം ജീവനക്കാരെ വിന്യസിക്കേണ്ടതെന്നും വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പഴ്സണൽ മന്ത്രാലയം വ്യക്തമാക്കി.