ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്പോൾ പ്രതീക്ഷയുടെ വാർത്തകളും മനുഷ്യരാശിക്ക് ആശ്വാസം പകരുന്നു. കൊറോണ വൈറസ് ബാധിച്ചശേഷം 101 വയസുള്ള ഒരു ഇറ്റാലിയൻ പൗരൻ സുഖം പ്രാപിച്ചെന്നെ വാർത്തയാണ് ഇപ്പോൾ ലോകത്തിനു പ്രതീക്ഷ നല്കുന്നത്. ഈ വർത്ത പങ്കുവച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ പറഞ്ഞത് മനുഷ്യരാശിയുടെ പോരാട്ടത്തിന് ഏറ്റവും ഉത്തേജകമാണിതെന്നാണ്.
പ്രതീക്ഷയുടെ പേരാണ് മിസ്റ്റർ പി എന്നും അശ്വിൻ പറയുന്നു. 1919ൽ ജനിച്ച ഇറ്റാലിയൻ പൗരന്റെ യഥാർഥ പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മിസ്റ്റർ പി എന്നാണ് അദ്ദേഹത്തെ പൊതുവേ വിശേഷിപ്പിക്കുന്നത്. കൊറോണ ബാധിച്ചശേഷം സുഖംപ്രാപിച്ച ഏറ്റവും പ്രായം കൂടിയ ആളുകൂടിയാണ് മിസ്റ്റർ പി.
കൊറോണ: പ്രതീക്ഷയുടെ പേര് ‘മിസ്റ്റർ പി’
12:06 AM Mar 28, 2020 | Deepika.com