ടി​​ക് ടോ​​ക്ക് ചാ​​ഹ​​ൽ

12:06 AM Mar 28, 2020 | Deepika.com
ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​മാ​​യ സ്പി​​ന്ന​​ർ യു​​സ്‌വേ​​ന്ദ്ര ചാ​​ഹ​​ൽ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലെ വീ​​ഡി​​യോ​​ക​​ളി​​ലൂ​​ടെ ത​​ന്‍റേതാ​​യ ഇ​​ടം ക​​ണ്ടെ​​ത്തി​​യ താ​​രം​​കൂ​​ടി​​യാ​​ണ്. ബി​​സി​​സി​​ഐ​​യു​​ടെ കീ​​ഴി​​ൽ ചാ​​ഹ​​ൽ ടി​​വി എ​​ന്നൊ​​രു പ​​രി​​പാ​​ടി​​പോ​​ലും ഉ​​ണ്ട്.

കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​നം ത​​ട​​യാ​​ൻ രാ​​ജ്യം ലോ​​ക്ക് ഡൗ​​ണി​​ലാ​​യ​​തോ​​ടെ ആ​​രാ​​ധ​​ക​​രെ ര​​സി​​പ്പി​​ക്കാ​​നു​​ള്ള വീ​​ഡി​​യോ​​യു​​മാ​​യി ചാ​​ഹ​​ൽ രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്. ത​​ന്‍റെ അ​​ച്ഛ​​നൊ​​പ്പ​​മു​​ള്ള ടി​​ക് ടോ​​ക്ക് വീ​​ഡി​​യോ ചാ​​ഹ​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​ങ്കു​​വ​​ച്ചു. ഒ​​രു സം​​ഭാ​​ഷ​​ണ​​ത്തി​​ന് അ​​നു​​സ​​രി​​ച്ച് ചാ​​ഹ​​ലും അ​​ച്ഛ​​നും ഡാ​​ൻ​​സ് ചെ​​യ്യു​​ന്ന​​താ​​ണ് 15 സെ​​ക്ക​​ൻ​​ഡു​​ള്ള ഈ ​​വീ​​ഡി​​യോ​​യി​​ലു​​ള്ള​​ത്.