വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ ചൈന നേരിട്ടതു പ്രകീര്‍ത്തിച്ച ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ)യ്ക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡബ്ല്യുഎച്ച്ഒ ചൈനയുടെ പക്ഷത്താണെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കോ റൂബിയോയുടെ ചോദ്യത്തിനു മറുപടിയായി ട്രംപ് പറഞ്ഞു.
ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയൂസസന്റെ വിശ്വാസ്യതയെ കോണ്‍ഗ്രസ് അംഗം മൈക്കിള്‍ മക്വള് ചോദ്യം ചെയ്തു. ഡബ്ല്യുഎച്ച്ഒ ചൈനയുടെ പക്ഷത്താണെന്നും വളരെയധികം ആളുകള്‍ക്ക് ഇതു സന്തോഷം നല്‍കുന്നില്ലെന്നും വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.