സുരക്ഷിതമായി വീട്ടിൽ ഇരിക്കൂ...
11:57 PM Mar 26, 2020 | Deepika.com
കൊറോണ വൈറസ് വ്യാപനം തടയാൻ ആളുകളോട് വീടിനുള്ളിൽ തങ്ങാൻ നിർദേശിച്ച് ഹാർദിക് പാണ്ഡ്യയുടെ പ്രതിശ്രുതവധു നടാഷ സ്റ്റാൻകോവിക്ക്. ഹാർദിക് പാണ്ഡ്യക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് സെർബിയൻ നടിയായ നടാഷ ആളുകളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടത്. ഹാർദിക് പാണ്ഡ്യയും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും ഇന്ത്യൻ ടീം അംഗവുമായ കെ.എൽ രാഹുലും നടാഷ പങ്കുവച്ച ചിത്രത്തിന് ‘ഹാർട്ട് ഇമോജി’ കമന്റ് ചെയ്തിട്ടുണ്ട്. പുതുവത്സര ദിനത്തിൽ സമൂഹമാധ്യമത്തിലൂടെയാണ് നടാഷയുമായുള്ള എൻഗേജ്മെന്റ് ഹാർദിക് വെളിപ്പെടുത്തിയത്.