ഗലറ്റ്സറെ കോച്ചിനു കൊറോണ
11:07 PM Mar 25, 2020 | Deepika.com
ഇസ്താംബുൾ: തുർക്കി ഫുട്ബോൾ പരിശീലകൻ ഫതിഹ് തെറിമിന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം. ഇസ്താംബുൾ സൂപ്പർ ക്ലബ്ബായ ഗലറ്റ്സറെയുടെ പരിശീലകനാണ് അറുപത്തിയാറുകാരനായ തെറിം. തുർക്കി ദേശീയ ടീമിന്റെ മുൻ പരിശീലകനായിരുന്നു. ഇറ്റാലിയൻ ക്ലബ്ബുകളായ എസി മിലാൻ, ഫിയോറെന്റീന എന്നിവയെയും പരിശീലിപ്പിച്ചിരുന്നു.