ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗണിലായതോടെ ദൈന്യംദിന തൊഴിലാളികളുടെ സഹായത്തിനായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ രംഗത്ത്. തൊഴിലാളികൾക്കായി ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ എത്തിച്ചു നൽകാൻ പണം സമാഹരിക്കാനാണ് സാനിയ മുന്നോട്ട് വന്നിരിക്കുന്നത്.
ഇന്ത്യൻ ഗുസ്തി തരം ബജ്റംഗ് പൂനിയ തന്റെ ആറ് മാസത്തെ ശന്പളം ഹരിയാന സർക്കാരിന്റെ കൊറോണ വൈറസ് പോരാട്ട ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു. മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ തന്റെ എംപി ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ഡൽഹി സർക്കാർ ആശുപത്രിയിലേക്ക് നല്കി.
കൊറോണ വൈറസ്: സഹായവുമായി സാനിയ
11:07 PM Mar 25, 2020 | Deepika.com