അസർബൈജാൻ എഫ് വണ്‍ മാറ്റി
12:17 AM Mar 24, 2020 | Deepika.com
ജൂണ്‍ ഏഴിന് നടക്കേണ്ട അസർബൈജാൻ ഫോർമുല വണ്‍ കാറോട്ട മത്സരം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. ഇതോടെ സീസണിലെ ആദ്യ എട്ട് എഫ് വണ്‍ പോരാട്ടവും കൊറോണയുടെ ഭീഷണിൽ മുങ്ങി. സീസണിൽ നടക്കേണ്ടിയിരുന്ന ബെഹ്റിൻ, വിയറ്റ്നാം, ചൈന, നെതർലൻഡ്സ്, സ്പെയിൻ എഫ് വണ്‍ പോരാട്ടങ്ങൾ മാറ്റിവച്ചിരുന്നു. മൊണാക്കോ, സീസണിലെ ആദ്യ പോരാട്ടമായ ഓസ്ട്രേലിയൻ ഫോർമുല വണ്‍ പോരാട്ടങ്ങൾ റദ്ദാക്കി. ചുരുക്കത്തിൽ സീസണിലെ എഫ് വണ്‍ പോരാട്ടത്തിന് ഇതുവരെ തുടക്കമായിട്ടില്ല.