ഫുട്ബോൾ വിലക്ക്
12:17 AM Mar 24, 2020 | Deepika.com
മാഡ്രിഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്പെയിനിൽ സർക്കാർ ഫുട്ബോൾ വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ സകല ഫുട്ബോൾ മത്സരങ്ങൾക്കുമാണ് വിലക്ക്. നേരത്തേ സ്പാനിഷ് ലാ ലിഗ ഏപ്രിൽ വരെ റദ്ദാക്കിയിരുന്നു. ഏപ്രിൽ 11 വരെ സ്പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.