ലണ്ടൻ: ഫോർമുല വണ്‍ കാറോട്ടത്തിലെ ലോക ചാന്പ്യനായ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ് കൊറോണ വൈറസ് ബാധയുടെ സംശയത്തിന്റെ പേരിൽ ഐസൊലേഷനിൽ പ്രവേശിച്ചു. കൊറോണ വൈറസ് ബാധിതനായ ബ്രിട്ടീഷ് സംഗീതജ്ഞനും നടനുമായ ഐഡ്രിസ് എൽബയ്ക്കൊപ്പം ഒരു ചടങ്ങിൽ സംബന്ധിച്ചതിനെത്തുടർന്നാണിത്.
കനേഡിയൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫിയും ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ട്രോഡോയും സോഫിയും കൊറോണ വൈറസ് ബാധയെത്തുടർന്ന് ക്വാറന്റൈനിലാണ്. സോഫി, ഐഡ്രിസ് എന്നിവർക്കൊം വേദി പങ്കിട്ടതിനുശേഷം 17 ദിനങ്ങൾ കഴിഞ്ഞെന്നും ഇതുവരെ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ലെന്നും ഹാമിൽട്ടണ് അറിയിച്ചു.
ഹാമിൽട്ടണ് ഐസൊലേഷനിൽ
12:52 AM Mar 23, 2020 | Deepika.com