കൊറോണയ്ക്കെതിരേ സായ്
12:52 AM Mar 23, 2020 | Deepika.com
ന്യൂഡൽഹി: കൊറോണ വൈറസിനെതിരേ പോരാടാനായി സായ് (സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ) സെന്ററുകൾ തുറന്നു കൊടുക്കുമെന്നു കേന്ദ്ര കായിക മന്ത്രാലയം. കൊറോണ വൈറസ് ബാധിതരാണോ എന്ന് സംശയത്തിന്റെ പേരിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നവർക്ക് സായ് സെന്ററുകളിൽ താമസം ഒരുക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യർഥനയെത്തുടർന്നാണിത്.