ദുബായ്: ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനങ്ങൾ വേണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). വനിതാ ട്വന്റി-20 ക്രിക്കറ്റ് സെമി ഫൈനൽ മഴയിൽ ഒലിച്ചുപോയപ്പോൾ മത്സരം നടത്താൻ റിവർവ് ദിനം ഇല്ലാത്തത് വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുരുഷ ട്വന്റി-20 ലോകകപ്പിൽ സെമി മത്സരങ്ങൾക്ക് റിസർവ് ദിനം വേണമെന്ന ആവശ്യം ക്രിക്കറ്റ് ഓസ്ട്രേലിയ ഐസിസി ക്രിക്കറ്റ് സമിതി യോഗത്തിൽ ഉന്നയിക്കും. ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.
വനിതാ ട്വന്റി-20 ലോകകപ്പിലെ ആദ്യ സെമിയായ ഇന്ത്യ x ഇംഗ്ലണ്ട് മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഗ്രൂപ്പ് എ ചാന്പ്യൻമാരായതിനാൽ ഇന്ത്യ നേരിട്ട് ഫൈനലിൽ പ്രവേശിച്ചു.
ട്വന്റി-20 ലോകകപ്പിന് റിസർവ് ദിനം വേണം: സിഎ
11:23 PM Mar 21, 2020 | Deepika.com