ചൈനീസ് ഫുട്ബോൾ താരത്തിനു കൊറോണ
11:23 PM Mar 21, 2020 | Deepika.com
ഷാങ്ഹായ്: ചൈനീസ് ഫുട്ബോൾ സൂപ്പർ താരം വു ലീക്ക് കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരണം. ചൈനീസ് ഫുട്ബോൾ അസോസിയേഷനാണ് (സിഎഫ്എ) ഇക്കാര്യം അറിയിച്ചത്. സ്പാനിഷ് ലാ ലിഗയിൽ എസ്പ്യാനോളിന്റെ താരമാണ് വു. വു ലീക്ക് കൊറോണ വൈറസ് ബാധയുള്ളതായി എസ്പ്യാനോളാണ് സിഎഫ്എയെ അറിയിച്ചത്. ഇരുപത്തെട്ടുകാരനായ വു ബാഴ്സലോണയിലെ വീട്ടിൽ ഐസൊലേഷനിലാണെന്നാണ് റിപ്പോർട്ട്.